ഇന്ത്യയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ പാക്കിസ്ഥാന് കഴിയില്ലെന്ന് മോദി

Posted on: August 12, 2014 12:12 pm | Last updated: August 13, 2014 at 7:15 am

modiലേ: ഇന്ത്യയുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള കരുത്ത് പാക്കിസ്ഥാനില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശ്മീരിലെ ലേയില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. പരമ്പരാഗത ശൈലിയിലൂടെ ഇന്ത്യയെ പരാജയപ്പെടുത്താനാവില്ലെന്ന് അറിയുന്നത് കൊണ്ടാണ് പാക്കിസ്ഥാന്‍ തീവ്രവാദികളെ മുന്നില്‍ നിര്‍ത്തി ഇന്ത്യക്കെതിരെ പോരാടുന്നതെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയായ ശേഷം രണ്ടാം തവണയാണ് മോദി കാശ്മീര്‍ സന്ദര്‍ശിക്കുന്നത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിനും മോദി സന്ദര്‍ശിക്കും. 15 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സിയാച്ചിന്‍ സന്ദര്‍ശിക്കുന്നത്.