Connect with us

International

സുനാമി ദുരന്തത്തില്‍ കാണാതായ പെണ്‍കുട്ടി തിരിച്ചെത്തി

Published

|

Last Updated

ബാലി: സുനാമി ദുരന്തത്തില്‍പെട്ട് കാണാതായ പെണ്‍കുട്ടി വീട്ടുകാരെ ഞെട്ടിച്ച് തിരിച്ചെത്തി. 2004 സുനാമിയില്‍ ഇന്ത്യോനേഷ്യയിലെ ബാലിയില്‍ കാണാതായ പെണ്‍കുട്ടിയാണ് തിരിച്ചെത്തിയത്. ജന്നാഹ് എന്ന പെണ്‍കുട്ടി കാണാതാകുമ്പോള്‍ നാല് വയസ്സുകാരിയായിരുന്നു.
2004 ഡിസംബറിലായിരുന്നു സുനാമിത്തിരകള്‍ ദുരന്തം വിതച്ചത്. ഇതിനുശേഷം ബാലിയില്‍ നിന്ന് കാണാതായവരില്‍ ജന്നാഹും ഉണ്ടായിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ഇതോടെ പെണ്‍കുട്ടി മരിച്ചെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ജൂണില്‍ മാതൃസഹോദരന്‍ പെണ്‍കുട്ടിയെ കണ്ടു. ഇന്ത്യോനേഷ്യയിലെ ഒരു വിദൂര ദ്വീപില്‍ ജന്നാഹുമായി സാമ്യം ഉള്ള പെണ്‍കുട്ടിയെ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ജന്നാഹ് തന്നെയെന്ന് തിരിച്ചറിഞ്ഞത്.
സുനാമിയില്‍ കടലില്‍ ഒഴുക്കില്‍പെട്ട പെണ്‍കുട്ടിയെ ഒരു മത്സ്യത്തൊഴിലാളി രക്ഷിക്കുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ ജന്നാഹിനെ വളര്‍ത്തി. കുട്ടിക്ക് വിദ്യാഭ്യാസവും നല്‍കി. ഇതിനിടയിലാണ് അമ്മാവന്‍ കുട്ടിയെ കണ്ടെത്തിയത്. മകളെ തിരിച്ചുകിട്ടിയതില്‍ അതീവ സന്തോഷവതിയാണെന്ന് മാതാവ് ജമീല പറഞ്ഞു.