ജാമ്യം നീട്ടിക്കിട്ടാനായി മഅദനി സുപ്രീംകോടതിയില്‍

Posted on: August 8, 2014 12:19 pm | Last updated: August 9, 2014 at 12:37 am

madani

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജാമ്യം നീട്ടിക്കിട്ടുന്നതിനായി പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യകാലാവധി ജൂലായ് 11ന് അവസാനിക്കാനിരിക്കെയാണ് മഅദനി കോടതിയെ സമീപിച്ചിരിക്കുന്നത്. ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഈദ് ഗാഹില്‍ പങ്കെടുക്കുന്നതിന് അനുമതി നിഷേധിച്ച കാര്യവും മഅദനി കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ആശുപത്രിക്ക് പുറത്ത് പോവാന്‍ ജാമ്യ വ്യവസ്ഥയില്‍ അനുമതി ഇല്ലാത്തതിനാല്‍ ഈദ് ഗാഹില്‍ പങ്കെടുക്കുന്നതിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു.