Connect with us

Wayanad

തൊഴില്‍ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം; ക്വാറി തൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Published

|

Last Updated

കല്‍പ്പറ്റ: തൊഴില്‍ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എസ് ടി യു സംസ്ഥാന സെക്രട്ടറി അഡ്വ: റഹ്മത്തുള്ള ആവശ്യപ്പെട്ടു. നിര്‍മ്മാണ തൊഴിലാളി സംയുക്ത ട്രേഡ് യൂണിയന്‍ സംഘടിപ്പിച്ച കലക്ടറേറ്റ് ഉപരോധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തൊഴില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും അനുദിനം വര്‍ധിച്ചുവരികയാണ്. തൊഴില്‍ വകുപ്പിന്റെ തെറ്റായ നിലപാടുകളും പുതിയ നിയമ നിര്‍മ്മാണങ്ങളും ലക്ഷകണക്കിന് നിര്‍മാണത്തൊഴിലാളികളും കുടുംബവും ഉപജീവനം നടത്തിവരുന്ന നിര്‍മ്മാണ മേഖല അടക്കമുള്ള അസംഘടിത മേഖലകളെ തകര്‍ത്ത് കൊണ്ടിരിക്കുകയാണ്. ലക്ഷകണക്കിന് തൊഴിലാളികളുടെ അത്താണിയായിരുന്ന ക്ഷേമ ബോര്‍ഡിന്റെ പ്രസക്തി തന്നെ തകര്‍ക്കുന്ന വിധത്തിലാണ് തൊഴില്‍ വകുപ്പ് സമീപ കാലത്ത് പ്രവര്‍ത്തിച്ചു വരുന്നത്. ഈ സമീപനം മാറ്റാനും തൊഴില്‍വകുപ്പിനെ തൊഴില്‍ സൗഹൃദ വകുപ്പാക്കി മാറ്റാനും മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ പി കെ കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ സെക്രട്ടറി സി ഭാസ്‌ക്കരന്‍ ഐ എന്‍ ടി യു സി പ്രസിഡന്റ് പി പിആലി, കെ ഈനാശു, കെ കെ എന്‍ ടി സി, എ എ സുധാകരന്‍ എ ഐ ടി യു സി, കെ കെപ്രകാശന്‍ ബി എം എസ്, ഒ പി ശങ്കരന്‍ എച്ച്.എം എസ്, കെ വേണുമാസ്റ്റര്‍, സുരേഷ് ബാബു, പി.ജെ. ആന്റണി, സി എസ് സ്റ്റാന്‍ലി, എന്നിവര്‍ സംസാരിച്ചു.

Latest