Connect with us

Kozhikode

എസ് എസ് എഫ് മതവിദ്യാഭ്യാസ ക്യാമ്പയിന്‍: സംസ്ഥാനതല ഉദ്ഘാടനം മുക്കത്ത്

Published

|

Last Updated

കോഴിക്കോട്: വിദ്യയുടെ വിളക്കത്തിരിക്കാം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംഘടിപ്പിക്കുന്ന മതവിദ്യാഭ്യാസ ക്യാമ്പയിന് നാളെ തുടക്കമാവും. റമസാന്‍ അവധി കഴിഞ്ഞ് പുതിയ അധ്യയന കാലത്തേക്ക് പ്രവേശിക്കുന്ന കേരളത്തിലെ ദര്‍സ്, ദഅ്‌വ, അറബികോളജുകളിലും മദ്‌റസകളിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ ക്യാമ്പയിന്‍ കാലയളവില്‍ നടക്കും. അറിവിന്റെ ആദ്യാക്ഷരം തേടി മദ്‌റസകളിലേക്ക് പ്രവേശനം തേടുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സ്വാഗതമോതി നടക്കുന്ന പ്രവേശനോത്സവം, കിതാബ് വിതരണം, ടേബിള്‍ ടോക്ക്, മുതഅല്ലിം സ്‌കോളര്‍ഷിപ്പ് വിതരണം തുടങ്ങിയ പരിപാടികളാണ് നടക്കുക.
ക്യാമ്പയിനിന്റെ സംസ്ഥാന ഉദ്ഘാടനം ആഗസ്റ്റ് അഞ്ചിന് മുക്കം കാരശ്ശേരി ഹിദായത്തു സ്വിബ്‌യാന്‍ സുന്നി മദ്രസയില്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി നിര്‍വ്വഹിക്കും. കാലത്ത് ഏഴര മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രമുഖര്‍ സംബന്ധിക്കും. ജില്ലാ, ഡിവിഷന്‍ ഘടകത്തിലും പ്രവേശനോല്‍സവം വിപുലമായി സംഘടിപ്പിക്കും. തിരുവനന്തപുരത്ത് കളിയിക്കാവിള ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയിലും കൊല്ലത്ത് കണ്ണനല്ലൂര്‍ മുഹ്‌യിദ്ദീന്‍ മദ്‌റസയിലും കോട്ടയം വൈക്കം സുന്നി മദ്‌റസയിലും ഇടുക്കി വണ്ണപുറം അല്‍ ഹിദായ മദ്രസയിലും പത്തനംതിട്ട റാന്നി മദ്‌റസത്തുല്‍ ഹുദായിലും എറണാകുളം ഫോര്‍ട്ട് കൊച്ചി നൂരിയ്യ മദ്‌റസയിലും പാലക്കാട് ചെര്‍പ്പുളശ്ശേരി ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയിലും തൃശൂര്‍ തിരുവില്ലാമല മദ്‌റസയിലും മലപ്പുറത്ത് പെരുമ്പടപ്പ് സുന്നി മദ്‌റസയിലും കണ്ണൂര്‍ കടവത്തൂര്‍ ദാറുല്‍ഉലൂം സെക്കന്‍ഡറി മദ്രസയിലും വയനാട് തലപ്പുഴ തഅ്‌ലീമുല്‍ ഇസ്‌ലാം മദ്രസയിലും കാസര്‍കോട് പെരിയബസാര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയിലും ജില്ലാതല ഉദ്ഘാടനം നടക്കും.