മൂന്നാം ടെസ്റ്റ്: ഇന്ത്യ 330ന് പുറത്ത്

Posted on: July 30, 2014 4:15 pm | Last updated: August 1, 2014 at 7:12 am

andeസതാംപ്റ്റണ്‍: മൂന്നാം ടെസ്റ്റില്‍ ഫോളോ ഓണ്‍ ആയ ഇന്ത്യയെ ബാറ്റിങ്ങിനയക്കാതെ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചു. നാലാം ദിനം എട്ടിന് 323 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ഏഴ് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൂടി നഷ്ടപ്പെട്ട് എല്ലാവരും പുറത്തായി.
നായകന്‍ ധോനിയാണ് ആദ്യം പുറത്തായത്. അര്‍ധ സെഞ്ച്വറി തികച്ച ധോനി ആന്റേഴ്‌സണിന്റെ പന്തില്‍ ബട്ട്‌ലര്‍ പിടിച്ച് പുറത്താകുകയായിരുന്നു. അജന്‍ക്യ രഹാനെയാണ് അര്‍ധശതകം തികച്ച മറ്റൊരു ഇന്ത്യന്‍ താരം. 54 റണ്‍സാണ് രഹാനെ നേടിയത്. മറ്റു താരങ്ങള്‍ക്കൊന്നും മികച്ച പ്രകടനം നടത്താനായില്ല. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 569 രണ്‍സ് മറികടക്കാന്‍ ഇന്ത്യക്ക് 239 റണ്‍സ് കൂടി വേണം. ആന്റേഴ്‌സണ്‍ അഞ്ചും ബ്രോഡ് മൂന്ന് വിക്കറ്റും നേടി.
നേരത്തേ സെഞ്ച്വറി നേടിയ ഗ്യാരി ബാലന്‍സിന്റേയും ഇയാന്‍ ബെല്ലിന്റേയും മികവില്‍ ഏഴിന് 569 റണ്‍സെന്ന നിലയിലെത്തിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

 

ALSO READ  ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്