Connect with us

Wayanad

21ന് ചാന്ദ്രദിന പരിപാടികള്‍ സംഘടിപ്പിക്കും

Published

|

Last Updated

കല്‍പ്പറ്റ: മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയതിന്റെ വാര്‍ഷിക ദിനമായ ജൂലൈ 21ന് ജ്യോതിശാസ്ത്ര പഠന സംഘടനയായ ആസ്‌ട്രോ വയനാടും ജില്ലാ സ്‌കൂള്‍ സയന്‍സ് ക്ലബ് അസോസിയേഷനും സംയുക്തമായി ചാന്ദ്രദിന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ചാന്ദ്രയാത്രക്കു പുറപ്പെട്ട അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളായ നീല്‍ ആംസ്‌ട്രോംഗ്, എഡ്‌വിന്‍ ആല്‍ഡ്രിന്‍, മൈക്കേല്‍ കോളിന്‍സ് എന്നിവരില്‍ നീല്‍ ആംസ്‌ട്രോംഗ് ആണ് 1969 ജൂലൈ 21ന് ചന്ദ്രനില്‍ ആദ്യമായി പാദ സ്പര്‍ശമേല്‍പ്പിച്ച മനുഷ്യന്‍. ഈ സ്മരണ പുതുക്കി കൊണ്ട് കുട്ടികളില്‍ ജ്യോതിശാസ്ത്ര താല്‍പ്പര്യവും ശാസ്ത്രാവബോധവും വളര്‍ത്തുന്നതിന് ഉതകുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കാന്‍ ആസ്‌ട്രോ വയനാടും ജില്ലാ സ്‌കൂള്‍ സയന്‍സ് ക്ലബ് അസോസിയേഷനും സഹായം നല്‍കും. ജ്യോതിശാസ്ത ക്ലാസ്, ചാന്ദ്രയാത്രാ വീഡിയോ പ്രദര്‍ശനം, ക്വിസ് എന്നിവയാണ് പ്രധാനമായും സംഘടിപ്പിക്കുക. ഒന്നാംഘട്ട സ്‌കൂള്‍ തല ക്വിസ് മല്‍സരത്തിനു ശേഷം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സബ് ജില്ലാ, ജില്ലാ തല മല്‍സരങ്ങളും ഉണ്ടാവും. 21 നു ഉച്ചകഴിഞ്ഞ് 3മണി മുതല്‍ 4മണി വരെയാണ് സ്‌കൂള്‍ തല ക്വിസ് മല്‍സരം നടത്തുന്നത്. യു.പി വിഭാഗത്തില്‍ നിന്നൂം 2 വീതം കൂട്ടികളെ സബ് ജില്ലാ തല മല്‍സരത്തിലേക്ക് തെരെഞ്ഞെടുക്കാം. സബ് ജില്ലാ മല്‍സരം നടക്കുക ആഗസ്ത് 23ന് കല്‍പ്പറ്റ ഗവ എല്‍ പി സ്‌കൂള്‍, മാനന്തവാടി ഗവ യു പി സ്‌കൂള്‍, ബത്തേരി ബി.ആര്‍.സി (ബീനാച്ചി) എന്നിവിടങ്ങളിലായിരിക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് നേരിട്ട് ജില്ലാ തലം മാത്രമേ ഉണ്ടാവുകയുള്ളു. സെപതംബര്‍ 27നു വിവിധ പരിപാടികളോടെ പനമരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ചാണു ജില്ലാ തലം നടക്കുക. സ്‌കൂള്‍ തല മല്‍സരത്തിനുള്ള ചോദ്യങ്ങള്‍ സ്‌കൂളുകളിലേക്ക് ഇമെയില്‍
വഴി നല്‍കൂന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാം. 9447538614, 9605165450.

Latest