ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Posted on: July 17, 2014 5:41 pm | Last updated: July 17, 2014 at 5:41 pm

electricity meeterന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ഡല്‍ഹി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് വര്‍ധിപ്പിച്ചത്. 8.32 ശതമാനം മാണ് നിരക്ക് വര്‍ധന.

200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് നാല് രൂപയാണ് പുതുക്കിയ നിരക്ക്. നേരത്തെ ഇത് 3.90 രൂപയായിരുന്നു. 201 മുതല്‍ 400 യൂണിറ്റ് വരെ ഉപയാഗിക്കുന്നവര്‍ക്ക് 5.95 രൂപയാണ് പുതിയ നിരക്ക്. നേരത്തെ 5.80 രൂപ. 401 മുതല്‍ 800 യൂണിറ്റ് വരെ 7.30 (പഴയത് 6.80), 801 മുതല്‍ 1200 യൂണിറ്റ് വരെ 8.10 (പഴയത് 7.00) എന്നിങ്ങനെയാണ് മറ്റു സഌബിലെ നിരക്കുകള്‍. 1200 യൂണിറ്റിന് മുകളില്‍ വരുന്ന ഉപയോഗത്തിന് 8.75 രൂപയായിരിക്കും നിരക്ക്.