കുട്ടികളെ കൊണ്ടുവന്ന സംഭവം:സമഗ്ര അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി

Posted on: July 15, 2014 1:14 pm | Last updated: July 16, 2014 at 12:01 am

mukkam orphanage

കൊച്ചി:കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ബാലാവകാശ നിയമങ്ങള്‍ പാലിക്കാതെയാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. അനാഥാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഉണ്ടോ എന്ന് പരിശോധിക്കണം. കുട്ടികളെ കൊണ്ടുവന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.