Connect with us

Malappuram

മാന്യമായ വേതനമില്ല; ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ നാളെ സ്‌കൂള്‍ അടച്ചിടും

Published

|

Last Updated

മലപ്പുറം: 18 വര്‍ഷത്തോളമായി സംസ്ഥാനത്തെ വനപ്രദേശങ്ങളിലും ഒറ്റപ്പെട്ട മേഖലകളിലും പ്രവര്‍ത്തിച്ച് വരുന്ന ബദല്‍ സ്‌കൂളിലെ അധ്യാപകര്‍ സമരത്തിലേക്ക്. 18 വര്‍ഷമായിട്ടും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ കാര്യത്തില്‍ ഇത് വരെ വ്യക്തമായ ഒരു തീരുമാനവുമില്ലെന്ന് ആള്‍ട്ടര്‍നേറ്റീവ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ടി കെ വിജയന്‍ പറഞ്ഞു. ബദല്‍ വിദ്യാലയങ്ങളെ എല്‍ പി സ്‌കൂളുകളാക്കി ഉയര്‍ത്തുക, ബദല്‍ വിദ്യാലയങ്ങളിലെ അധ്യാപകരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, മനുശ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമുള്ള ശമ്പള വര്‍ധനവ് നടപ്പിലാക്കുക, ശമ്പളകുടിശ്ശിക ഉടന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എ എസ് ടി എയുടെ ആഭിമുഖ്യത്തില്‍ നാളെ സംസ്ഥാനത്തെ ബദല്‍ സ്‌കൂളുകള്‍ അടച്ചിട്ട് സൂചനാ സമരം നടത്തുമെന്ന് ഭാരാവഹികള്‍ അറിയിച്ചു.

Latest