ഇറാഖിലെ മലയാളി നേഴ്‌സുമാരുടെ സുരക്ഷ: മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

Posted on: July 3, 2014 11:13 am | Last updated: July 4, 2014 at 12:56 am

iraque

ബാഗ്ദാദ്: ഇറാഖിലെ നഴ്‌സുമാരുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച്ച നടത്തി. നഴ്‌സുമാരുടെ കാര്യത്തില്‍ കേരളത്തിനുള്ള ആശങ്ക വിദേശകാര്യ മന്ത്രിയെ അറിയിച്ചതായി കൂടിക്കാഴ്ച്ചക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. നഴ്‌സുമാരെ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

അതിനിടെ നഴ്‌സുമാരോട് തിക്രിത് നഗരം വിടാന്‍ വിമതര്‍ അന്ത്യശാസനം നല്‍കി. മൊസൂളിലേക്ക് മാറാനാണ് നിര്‍ദേശം. വിമതര്‍ ആശുപത്രി താവളമാക്കിയതായും നഴ്‌സുമാരെ മനുഷ്യ കവചമാക്കി ഉപയോഗപ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തിക്രിത്തിലെ ആശുപത്രിയില്‍ 46 മലയാളി നഴ്‌സുമാരാണ് കുടുങ്ങിക്കിടക്കുന്നത്.