Malappuram
ഹെന്ന സില്‍ക്‌സ് മഞ്ചേരി ഷോറൂം പുനരുദ്ഘാടനം

മഞ്ചേരി: ഹെന്ന സില്‍ക്‌സിന്റെ വിപുലീകരിച്ച മഞ്ചേരി ഷോറൂം ഇന്ന് രാവിലെ 10.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹൈദ്‌റൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ ആദ്യ വില്‍പ്പന നടത്തും. അഡ്വ. എം ഉമര്‍ എം എല്‍ എ, പി ഉബ്ദുല്ല എം എല്‍ എ, നഗരസഭാധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദലി, മുന്‍ ചെയര്‍മാന്‍ അസൈന്‍ കാരാട്, കെ വി വി ഇ എസ് ജില്ലാ സെക്രട്ടറി ഇ കെ ചെറി തുടങ്ങിയവര്‍ സംബന്ധിക്കും.
പുതിയ സ്റ്റോക്കും സെലക്ഷനും ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഒരുക്കിയാണ് പൂര്‍ണമായും ശീതീകരിച്ച പുതിയ ഷോറൂം പ്രവര്‍ത്തിക്കുക. ജെന്റ്‌സ്, ലേഡീസ്, കിഡ്‌സ് വിഭാഗങ്ങള്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കും സാരി, പര്‍ദ എന്നിവക്കും പ്രത്യേക സെക്ഷനുകള്‍ ഉണ്ട്. ഉദ്ഘാടനം പ്രമാണിച്ച് മലപ്പുറം, എടവണ്ണ, കാളികാവ് ഷോറൂമുകള്‍ ഉച്ചക്ക് ശേഷമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.
---- facebook comment plugin here -----