Connect with us

Ongoing News

ഓട്ടിസം ചികിത്സ: സന്നദ്ധ സംഘടനകള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കും

Published

|

Last Updated

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുള്ള ചികിത്സ കാര്യക്ഷമമാക്കുന്നതിനും അവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും സന്നദ്ധ സംഘടനകള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുമെന്ന് എം പി വിന്‍സന്റിന്റെ സബ്മിഷന് മന്ത്രി എം കെ മുനീര്‍ മറുപടി നല്‍കി. ആറ്റിങ്ങല്‍ നാളികേര കോപ്ലക്‌സ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപത്തെക്കുറിച്ച് അനേ്വഷിക്കുമെന്ന് ബി സത്യന്റെ സ്ബമിഷന് മന്ത്രി കെ പി മോഹനന്‍ മറുപടി നല്‍കി.
ഹോമിയോ വകുപ്പില്‍ തുടര്‍ന്നുവരുന്ന വാര്‍ഷിക പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. പദ്ധതികളില്‍ നിന്ന് ഡോക്ടര്‍മാരെ പിന്‍വലിച്ചിട്ടില്ലെന്ന് എ എം ആരിഫിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു. പാരമ്പര്യ ആയുര്‍വേദ, സിദ്ധ, യുനാനി ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനായി ഉന്നതാധികാര സമിതി രൂപവത്കരിക്കുന്നത് പരിഗണനയിലില്ലെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പി ഉബൈദുല്ലയെ അറിയിച്ചു. എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ ക്ലിനിക് ആരംഭിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ടി വി രാജേഷിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

Latest