ത്രീഡി ക്യാമറയുമായി ഗൂഗിള്‍ ടാബ് വിപണിയിലേക്ക്

Posted on: May 23, 2014 5:44 pm | Last updated: May 23, 2014 at 5:44 pm
SHARE

google newവാഷിംഗ്ടണ്‍: ത്രീഡി ക്യാമറയോടുകൂടിയ ടാബ് ലറ്റുമായി ഗൂഗികള്‍. അടുത്ത മാസം ആദ്യത്തോടെ ടാബ് വിപണിയിലെത്തും. ആന്‍ഡ്രോയിഡ് ഫോണുകളും ടാബുകളും ഡിസൈന്‍ ചെയ്യുന്നതിനുള്ള ഗൂഗിള്‍ പദ്ധതിയായ പ്രൊജക്ട് ടാങ്കോയുടെ ഭാഗമായാണ് ത്രീഡി ക്യാമറയോടുകൂടിയ ടാബ് വിപണിയിലെത്തിക്കുന്നത്.

ഏഴ് ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള ടാബില്‍ രണ്ട് പിന്‍ക്യാമറകളുണ്ടാകും. ഇന്‍ഫ്രാറെഡ് ഡെപ്ത് സെന്‍സറുകളും ത്രീഡി ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന അത്യാധുനിക സോഫ്റ്റ്‌വെയറുകളും ടാബില്‍ ഉണ്ടാകുമെന്ന് ഗൂഗിള്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ടാബിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല.