മുല്ലപ്പെരിയാര്‍: തമിഴ്‌നാട് പരിശോധന തുടങ്ങി

Posted on: May 11, 2014 11:11 am | Last updated: May 13, 2014 at 10:17 am

mullapperiyarഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് അധികൃതര്‍ പരിശോധന തുടങ്ങി. സ്പില്‍വേയുടെ രണ്ട് ഷട്ടറുകള്‍ താഴ്ത്തിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം പരിശോധന നടത്തുന്നത്. ജലനിരപ്പ് ഉയര്‍ത്തുന്നതിന്റെ പ്രാഥമിക നടപടികള്‍ ഇന്നലെ തന്നെ തമിഴ്‌നാട് തുടങ്ങിയിരുന്നു.

ജലനിരപ്പ് ഉയര്‍ത്തുന്നതിന് സ്പില്‍വേയിലെ ഷട്ടറുകള്‍ ആറടി കൂടി താഴ്ത്തണം. ഈ കണക്കാണ് തമിഴ്‌നാട് രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ കണക്ക് ഒരു സെക്കന്‍ഡില്‍ 500 ഘന അടിയായി ഉയര്‍ത്തിയിട്ടുണ്ട്.