Connect with us

National

2ജി അഴിമതി: രാജയും കനിമൊഴിയുമടക്കം 17 പേര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച 2ജി അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ ടെലിക്കോം മന്ത്രി എ രാജയും ഡി എം കെ. എം പി കനിമൊഴിയും ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് പ്രത്യേക കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.

ഡി എം കെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍, സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡ് പ്രൊമോട്ടര്‍മാരായ ശാഹിദ് ഉസ്മാന്‍ ബല്‍വ, വിനോദ് ഗോയങ്കെ തുടങ്ങിയവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

2ജി സ്‌പെക്ട്രം നേടുന്നതിനായി സ്വാന്‍ ടെലികോംസ് ഡി എം കെയുടെ നിയന്ത്രണത്തിലുള്ള കലൈഞ്ജര്‍ ടി വിക്ക് 200 കോടി രൂപ നല്‍കിയെന്ന കേസിലാണ് കുറ്റപത്രം .കള്ളപ്പണം തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

Latest