വിമാനത്തിന് യന്ത്രത്തകരാര്‍: മലയാളികള്‍ സഊദിയില്‍ കുടുങ്ങി

Posted on: April 22, 2014 12:46 pm | Last updated: April 23, 2014 at 6:15 pm

air-india-wi-fi-serviceറിയാദ്: വിമാനത്തിന് യന്ത്രത്തകരാറിനെ തുടര്‍ന്ന് രണ്ട് ദിവസമായി മലയാളികളടക്കം എണ്‍പതോളം യാത്രക്കാര്‍ സഊദിയില്‍ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ പുലര്‍ച്ചെ എയര്‍ ഇന്ത്യയുടെ ദമാം – ഡല്‍ഹി വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നവരാണ് വഴിയാധാരമായത്. തകരാര്‍ പരിഹരിച്ച് വിമാനം ഇന്ന് രാവിലെ പുറപ്പെടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സാധിച്ചില്ല. ഇതേ തുടര്‍ന്ന് യാത്രക്കാരെ വീണ്ടും ഹോട്ടല്‍ മുറിയിലേക്ക് മാറ്റി.