സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് പുതിയ മാനദണ്ഡങ്ങള്‍

Posted on: February 28, 2014 6:15 am | Last updated: February 27, 2014 at 11:53 pm

schoolഅരീക്കോട്: എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടു വരുന്നു. സ്‌കൂള്‍ കെട്ടിടം ഉറപ്പുള്ളതും സുരക്ഷിതവുമാണെന്ന് കാണിക്കുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അധ്യയന വര്‍ഷാരംഭത്തില്‍ പ്രധാനാധ്യാപകര്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലറ്റ് സൗകര്യം കുടിവള്ള വിതരണ സംവിധാനം, ഗേള്‍സ് ഫ്രന്റ്‌ലി ടോയ്‌ലെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഉണ്ടെങ്കില്‍ മാത്രമേ അടുത്ത അധ്യയന വര്‍ഷം മുതല്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് നല്‍കുകയുള്ളൂ.