Connect with us

Gulf

ദോഹ അഗ്നിബാധ: മരിച്ചവരില്‍ രണ്ട് മലയാളികളും

Published

|

Last Updated

ദോഹ: ഇന്നു കാലത്ത് ദോഹയിലെ ഇസ്താംബൂള്‍ റെസ്റ്റോറന്റില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍പ്പെട്ട്  മരിച്ചവരില്‍ രണ്ട് മലയാളികളും.  മലപ്പുറം പുളിക്കല്‍ സ്വദേശി പാലങ്ങാട്ട് അബ്ദുല്‍ സലിം, കോഴിക്കോട് മുച്ചുക്കുന്ന് സ്വദേശി മാനോല്‍ റിയാസ് എന്നിവരാണ് മരിച്ച മലയാളികള്‍. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി.
doha blast 4
കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. തീപ്പിടുത്തമുണ്ടായതിന് അടുത്ത ബില്ഡിംഗില്‍ താമസിച്ചിരുന്നവരില്‍ മലയാളികളുമുണ്ടായിരുന്നു. മലയാളികളുടെ നിയന്ത്രണത്തിലുള്ള ഫുഡ്‌വേള്‍ഡ് മാര്‍ക്കറ്റിലെ മലയാളി ജോലിക്കാര്‍ പ്രസ്തുത ബില്‍ഡിംഗിന് സമീപത്താണ് താമസിക്കുന്നത്.
doha blast 3
അതെസമയം സംഭ വത്തില്‍ മരിച്ച വരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യത യുള്ളതായി  അഗ്നി ബാധയുടെ ആഴം നേരില്‍ കണ്ട പരിസര വാസികള്‍ സംശയിക്കുന്നുണ്ട്. സംഭവസ്ഥലത്ത് നിന്നും താമസക്കാരെ മുഴുവന്‍ മറ്റിടങ്ങളിലേക്ക് അടിയന്തിരമായി മാറ്റിയിട്ടുണ്ട്. ആര്‍ക്കും അങ്ങോട്ട്‌ കടന്നുചെല്ലാന്‍ സാധിക്കാത്ത വിധത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുമുണ്ട്.
ഇന്നു കാലത്ത് പത്തുമണിയോടെയാണ് ദോഹയിലെ ലാന്‍ഡ്മാര്‍ക്ക് പെട്രോള്‍ സ്റ്റേശനു സമീപത്തെ ഇസ്താംബൂള്‍ റെസ്റ്റോറന്റില്‍ വന്‍ പൊട്ടിത്തെറിയോടെ തീ പടര്‍ന്നത്. റെസ്റ്റോറന്റിലെ പാചകശാലയില്‍ ഉപയോഗിക്കുന്ന ഗ്യാസുകള്‍ പൊട്ടിത്തെറിച്ചു തീപ്പിടുത്തമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest