കസ്തൂരിരംഗന്‍: കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചെന്ന് ഉമ്മന്‍ചാണ്ടി

Posted on: February 27, 2014 6:48 pm | Last updated: February 27, 2014 at 7:15 pm

oommen chandyകോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച മാത്രമേ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതിവകുപ്പ് മന്ത്രി വീരപ്പമൊയ്‌ലിയോട് താന്‍ ഫോണില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.