ആം ആദ്മിയുടെ പ്രചാരണത്തിന് തുടക്കം; മോഡിക്ക് കെജരിവാളിന്റെ വിമര്‍ശനം

Posted on: February 23, 2014 5:27 pm | Last updated: February 25, 2014 at 12:05 am

aam admiചണ്ഡിഗഡ്: ആം ആദ്മി പാര്‍ട്ടിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹരിയാനയിലെ റോത്തകില്‍ തുടക്കമായി. ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ ജന്മനാടായ റോത്തകില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന റാലി അരവിന്ദ് കേജരിവാള്‍ ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ്, ബി ജെ പി കക്ഷികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് കേജരിവാള്‍ നടത്തിയത്. ചായക്കടക്കാരനായിരുന്നു എന്നു പറയുന്ന മോഡിക്ക് ഇപ്പോഴുള്ള ഹെലികോപ്ടറുകള്‍ എവിടെ നിന്ന് കിട്ടിയതാണെന്ന് മോഡി ചോദിച്ചു. മോഡിയും മുകേഷ് അംബാനിയും തമ്മിലുള്ള ബന്ധം വ്യക്തമാണെന്നും കെജരിവാള്‍ പറഞ്ഞു.

24 സംസ്ഥാനങ്ങളിലായി 323 ലോക്‌സഭ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് എ എ പി പ്രാഥമികമായി തീരുമാനമെടുത്തിരിക്കുന്നത്. രാജ്യത്ത് ഭരണമാറ്റം സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അഴിമതി, വിലക്കയറ്റം, വിഘടനവാദം എന്നിവകൊണ്ട് ജനം മടുത്തുവെന്ന് ഹരിയാനയിലെ എ എ പിയുടെ മുഖ്യ വക്താവ് രാജീവ് ഗോദ്ര പറഞ്ഞു.