ഡോ. പി കെ രാധാകൃഷ്ണന്‍ കേരള സര്‍വകലാശാലയുടെ പുതിയ വി സി

Posted on: February 22, 2014 8:52 pm | Last updated: February 22, 2014 at 8:52 pm

kerala vcതിരുവനന്തപുരം: കേരളാ യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാന്‍സലറായി ഡോ. പി കെ രാധാകൃഷ്ണന്‍ നിയമിതനായി. തിരഞ്ഞെടുപ്പ് ശുപാര്‍ശ ചാന്‍സലര്‍ ഗവര്‍ണര്‍ നിഖില്‍കുമാര്‍ അംഗീകരിച്ചു.

ഡോ ജയകൃഷ്ണന്‍ വി സി പദവിയില്‍ നിന്നും വിരമിച്ച ഒഴിവിലേക്കാണ് പുതിയ വി സി എത്തുന്നത്. പുതിയ വി സിയെ നിയമിക്കാന്‍ ഒന്നരക്കൊല്ലം വേണ്ടി വന്നു. പ്രോ വി സി വീരമണികണ്ഠനാണ് നിലവില്‍ വി സിയുടെ ചുമതല വഹിച്ചിരുന്നത്. എം ജി സര്‍വകലാശാലയിലെ സ്‌കൂള്‍ കെമിക്കല്‍ സയന്‍സിലെ അധ്യാപകനാണ് കഴിഞ്ഞ 16 വര്‍ഷമായി ഡോ രാധാകൃഷ്ണന്‍.