Connect with us

Malappuram

കാലിത്തീറ്റ സബ്‌സിഡി നിര്‍ത്തലാക്കി; കര്‍ഷകര്‍ ദുരിതത്തില്‍

Published

|

Last Updated

കോട്ടക്കല്‍: ക്ഷീരകര്‍ഷക്കര്‍ക്ക് ലഭിച്ചിരുന്ന കാലിതീറ്റ സബ്‌സിഡി എടുത്തുമാറ്റി. ആയിരക്കണക്കിന്ന് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡിയാണ് നിര്‍ത്തലാക്കിയത്.
ക്ഷീരസഹകരണ സംഘങ്ങള്‍ വഴിയായിരുന്നു ഇത് ലഭിച്ചിരുന്നത്. ഈ മാസം മുതലാണ് ഇത് നിര്‍ത്തിവെച്ചത്.
മില്‍മയുടെ ഗോമതിറിച്ച്, കേരഫെഡ് എന്നിവയായിരുന്നു സബ്‌സിഡി നിരക്കില്‍ ലഭിച്ചിരുന്നത്. മില്‍മയുടെതിന് 945ഉം കേരഫെഡിന് 850ഉം രൂപയാണ് വില. 200രൂപയാണ് കര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ കിട്ടിയിരുന്നത്. സബ്‌സിഡി ലഭിക്കുന്ന കര്‍ഷകര്‍ അതത് പ്രദേശത്തെ ക്ഷീര സഹകരണ സംഘങ്ങള്‍ക്കാണ് പാല്‍ നല്‍കിവരുന്നത്.
അഞ്ച് മുതല്‍ ഏഴ് രൂപവരെയാണ് ലിറ്ററിന് ഇവര്‍ക്ക് നല്‍കുക. എന്നാല്‍ പുറത്ത് ഇതിന് എട്ട് രൂപ വരെ ലഭിക്കും. സഹകരണ സംഘങ്ങള്‍ക്ക് പാല്‍ നല്‍കുമ്പോഴുള്ള നഷ്ടം നികത്താനാണ് സബ്ഡിസി നിരക്കില്‍ കാലിതീറ്റ നല്‍കുന്നത്.
നഷ്ടമാണ് നിര്‍ത്തിവെക്കാനിടയാക്കിയതെന്നാണ് വിശദീകരണം.കോഴിക്കോട് ആസ്ഥാനമായുള്ള മലബാര്‍ റീജനല്‍ കോ ഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂഷ് യൂനിയന്‍ ലിമിറ്റഡിനാണ് വിതരണ ചുമതല. ഇവര്‍ക്ക് നഷ്ടം വന്നതാണ് നിര്‍ത്തിവെക്കലിന് കാരണമായത്.