രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷ റദ്ദാക്കി

Posted on: February 18, 2014 8:06 am | Last updated: February 19, 2014 at 12:34 am
SHARE

rajive gandhi murder

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. രാജീവ് വധക്കേസ് പ്രതികളായ പേരറിവാളന്‍, ശാന്തന്‍, മുരുകന്‍ എന്നിവരുടെ വധശിക്ഷയാണ് റദ്ദാക്കിയിരിക്കുന്നത്.

ദയാഹരജി തീര്‍പ്പാക്കുന്നത് അനന്തമായി നീണ്ടാല്‍ ശിക്ഷ റദ്ദാക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ജനുവരി 21ന് വിധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികള്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചിരുന്നത്.

വധശിക്ഷ റദ്ദാക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നല്‍ കേന്ദ്രത്തിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here