Connect with us

Kozhikode

പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ അന്തിമ ഘട്ടത്തിലേക്ക്

Published

|

Last Updated

മാവൂര്‍: കോഴിക്കോട് നഗരത്തിലേക്കും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കുടിവെള്ള വിതരണം ചെയ്യുന്ന കൂളിമാട് പമ്പിംഗ് സ്റ്റേഷനിലെ പൈപ്പ് ലൈന്‍ ഇടക്കിടെ കേടാകുന്നത് മൂലം തടസ്സപ്പെടുന്ന കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ അന്തിമ ഘട്ടത്തില്‍.
തെങ്ങിലക്കടവ് പുഴക്കടിയിലൂടെ പുതുതായി സ്ഥാപിക്കുന്ന ഹൈഡന്‍സിറ്റി പൈപ്പ് ലൈനിന്റെ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നതിനാല്‍ കുടിവെള്ള ക്ഷാമത്തിന് ഉടന്‍ പരിഹാരം കാണാന്‍ കഴിയുമെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി തുരുമ്പെടുക്കാത്ത പൈപ്പുകളുടെ കൂട്ടിച്ചേര്‍ക്കല്‍ പണി പൂര്‍ത്തിയായിരുന്നു.
അതിന് ശേഷം വെള്ളത്തിനടിയില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ സിമന്റ് സ്ലാബുകളുടെ പണിയും പൂര്‍ത്തിയാക്കിയ ശേഷം ചങ്ങാടം വഴി പൈപ്പ്‌ലൈന്‍ പുഴയില്‍ സ്ഥാപിക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
മാര്‍ച്ച് മാസത്തോടെ പുതിയ ലൈനില്‍ കൂടിയുള്ള കുടിവെള്ള വിതരണം ആരംഭിക്കും. ഇതോടെ നഗരത്തിലേക്കുള്ള ജല വിതരണം പൂര്‍ണമാകും ഇതോടെ കുടിവെള്ളപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും.

 

Latest