വാഹന രജി. ഫീസ് വര്‍ധിച്ചേക്കും

Posted on: February 12, 2014 9:00 pm | Last updated: February 12, 2014 at 9:48 pm

ദുബൈ: വാഹന രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ചേക്കുമെന്ന് അധികൃതര്‍. എമിറേറ്റില്‍ വാഹനങ്ങളുടെ പെരുപ്പം കണക്കിലെടുത്താണ് ഇത്തരം ഒരു ആലോചനയെന്ന് ആര്‍ ടി എ ചെയര്‍മാനന്‍ മത്തര്‍ അല്‍ തായര്‍ വ്യക്തമാക്കി. ഭരണകൂട ഉച്ചകോടിയുടെ ഭാഗമായി നടന്ന സ്മാര്‍ട്ട് മൊബിലിറ്റി സെഷനിലാണ് ഇത്തരം ഒരു അഭിപ്രായം ഉരുത്തിരിഞ്ഞത്. ഫെറഡല്‍, ലോക്കല്‍ അതോറിറ്റികള്‍ എമിറേറ്റിലെ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്ക് എങ്ങിനെ പരിഹരിക്കാമെന്നാണ് ആലോചിക്കുന്നത്. കാര്‍ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. യു എ ഇയില്‍ താമസിക്കുന്ന രണ്ടു പേര്‍ക്ക് ഒരു കാര്‍ എന്നതാണ് അനുപാതം. ആഗോള തലത്തില്‍ പരിഗണിച്ചാലും ഇത് വളരെ ഉയര്‍ന്ന കാര്‍ അനുപാതമാണ്. വാഹനങ്ങളുടെ ആധിക്യം കുറക്കണമെങ്കില്‍ കാര്‍ വാങ്ങുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും സ്മാര്‍ട്ട് മൊബിലിറ്റിയുടെ ഭാഗമായുള്ള ഗതാഗതത്തിന്റെ ഭാവിയെന്ന വിഷയത്തില്‍ സംസാരിച്ച അല്‍ തായര്‍ പറഞ്ഞു.