ടി പി വധ ഗൂഢാലോചന: അന്വേഷണ സംഘം രമയുടെ മൊഴിയെടുത്തു

Posted on: February 11, 2014 4:11 pm | Last updated: February 11, 2014 at 11:44 pm

ramaവടകര: ടി പി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം രമയുടെ ഭാര്യ കെ കെ രമയുടെ മൊഴിയെടുത്തു. വടകര എസ് പി ഓഫീസില്‍വെച്ചാണ് മൊഴിയെടുത്തത്.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാതലത്തിലാണ് രമയില്‍ നിന്ന് മൊഴിയെടുത്തത്. രമയുടെ പക്കലുള്ള മുഴുവന്‍ തെളിവുകളും രമ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി.

മൊഴിയെടുക്കേണ്ടവരുടെ പട്ടിക ഇതിനായി പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. വധക്കേസ് പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത് കേസ് പ്രതി ഫയാസുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.