Connect with us

Gulf

കഴിഞ്ഞ വര്‍ഷം വാഹനാപകടങ്ങളില്‍ 42 മരണം

Published

|

Last Updated

റാസല്‍ ഖൈമ: 2013ല്‍ റാസല്‍ ഖൈമയില്‍ വാഹനാപകടങ്ങൡ ജീവന്‍ നഷ്ടമായത് 42 പേര്‍ക്കെന്ന് റാസല്‍ ഖൈമ പോലീസ് വ്യക്തമാക്കി. 296 അപകടങ്ങളാണ് സംഭവിച്ചത് ഇതില്‍ 415 പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ 2012ല്‍ 55 പേര്‍ക്ക് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി വാഹനാപകട മരണങ്ങളില്‍ ഓരോ വര്‍ഷവും കുറവുണ്ടാവുന്നുണ്ട്.
2009ല്‍ 80 പേരായിരുന്നു മരിച്ചത്. 2010ല്‍ ഇത് 61 ആയി താഴ്ന്നു. 2011ല്‍ 56 ആയിരുന്നു മരണമെന്നും റാസല്‍ ഖൈമ പോലീസ് വിശദീകരിച്ചു. എമിറേറ്റില്‍ സംഭവിക്കുന്ന വാഹനാപകടങ്ങള്‍ക്ക് പ്രധാനമായും കാരണമാവുന്നത് അമിത വേഗവും ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നതുമാണെന്ന് റാസല്‍ ഖൈമ പോലീസ് ഉപമേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ നുബി വ്യക്തമാക്കി.
വാഹനാപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും അറുതിവരുത്താന്‍ മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്‌സ് നിരത്തുകളില്‍ പട്രോളിംഗ് വര്‍ധിപ്പിച്ചിട്ടുണ്ട്. നഗരത്തില്‍ ഏറ്റവും അധികം അപകടങ്ങള്‍ക്ക് സാക്ഷിയാവുന്ന തെരുവാണിത്. എമിറേറ്റിലെ മറ്റ് റോഡുകളിലും പരിശോധനാ കാമ്പയില്‍ ഊര്‍ജിതമായി നടന്നുവരുന്നുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ബോധവത്ക്കരണ പരിപാടികളും പോലീസ് നടത്തുന്നുണ്ട്. വിദ്യാലയങ്ങള്‍, കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലും ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. അപകടം കുറച്ചുകൊണ്ടുവരാന്‍ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന തന്ത്രങ്ങള്‍ കര്‍ശനമായി പോലീസ് നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.