യു ഡി എഫ് നേതാക്കള്‍ക്ക് പിണറായിയെ പേടിയെന്ന് കെ സുധാകരന്‍

Posted on: February 9, 2014 3:50 pm | Last updated: February 9, 2014 at 7:34 pm

sudhakaranകണ്ണൂര്‍: പിണറായിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ചങ്കുറപ്പുള്ളര്‍ കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും തലപ്പത്തല്ലെന്ന് കെ സുധാകരന്‍ എം പി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് അനുകൂലമായി സംസ്ഥാന ഊര്‍ജ വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംശയമുണ്ട്. പിണറായി രക്ഷപ്പെടാന്‍ ഇത് സഹായിക്കും. വളരെ അലംഭാവത്തോടെയാണ് കേസ് പലരും കാണുന്നത്. എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. പോസ്റ്റിട്ടത് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണെന്ന് പിന്നീട് സുധാകരന്‍ സ്ഥിരീകരിച്ചു.