Connect with us

Gulf

ദുബൈ മെട്രോയില്‍ പുതുതായി 70 സ്റ്റേഷനുകള്‍

Published

|

Last Updated

ദുബൈ: 2020 ഓടെ ദുബൈ മെട്രോയില്‍ 70 സ്‌റ്റേഷനുകള്‍ ഉണ്ടാകുമെന്ന് ആര്‍ ടി എ ആക്ടിംഗ് സി ഇ ഒ അബ്ദുല്ല യൂസുഫ് അല്‍ അലി അറിയിച്ചു. പച്ചപ്പാതയുടെ നീളം ഇരട്ടിയാകും. ചുവപ്പ് പാത ദീര്‍ഘിപ്പിക്കും. ഇതില്‍ ജബല്‍ അലിയില്‍ നിന്ന് എക്‌സ്‌പോ 2020 വേദിയിലേക്കുള്ള പാതയുടെ നിര്‍മാണം താമസിയാതെ തുടങ്ങും. പച്ചപ്പാതയുടെ നീളം 20.6 കിലോമീറ്ററാക്കാനാണ് തീരുമാനം. ഇതില്‍ 12 കിലോമീറ്റര്‍ തറനിരപ്പില്‍ നിന്ന് ഉയരത്തിലായിരിക്കും. 8.6 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയാകും. 11 പുതിയ സ്‌റ്റേഷനുകളാണ് നിര്‍മിക്കുക. ദുബൈ ഫെസ്റ്റിവല്‍ സിറ്റി, റാസല്‍ഖോര്‍, ദുബൈ ഇന്റര്‍നാഷനല്‍ സിറ്റി, സിലിക്കോണ്‍ ഒയാസിസ്, ദുബൈ അക്കാദമിക് സിറ്റി എന്നിവിടങ്ങളില്‍ സ്‌റ്റേഷന്‍ പണിയും. നിലവില്‍ 47 സ്റ്റേഷനുകളാണ് രണ്ട് പാതകളിലായി ഉള്ളത്. അത് 70 ആയി വര്‍ധിക്കും. 110 കിലോമീറ്ററിലാകും പാത. റാശിദിയയില്‍ നിന്ന് മിര്‍ദിഫിലേക്കുള്ള പാത താമസിയാതെ നിര്‍മാണം തുടങ്ങും. ജബല്‍ അലിയില്‍ നിന്ന് എക്‌സ്‌പോ 2020 വേദിയിലേക്കാണ് വിഭാവനം ചെയ്തിരിക്കുന്നത്. മക്്തൂം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് വേദി.