പുതിയ കെ പി സി സി പ്രസിഡന്റ് ജനുവരി ഒന്‍പതിന് ശേഷം രമേശ് ചെന്നിത്തല

Posted on: January 5, 2014 12:25 pm | Last updated: January 6, 2014 at 7:30 am

ramesh chennithalaതിരുവനന്തപുരം: പുതിയ കെ പി സി സി പ്രസിഡന്റ് ജനുവരി ഒന്‍പതിന് ശേഷമുണ്ടാവുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ മാധ്യമങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പുതിയ പ്രസിഡന്റ് ഐ ഗ്രൂപ്പിന്റെ എക്കൗണ്ടില്‍ നിന്ന് തന്നെയാവണമെന്നില്ലെന്ന് കെ മുരളീധരന്‍ എം എല്‍ എ പറഞ്ഞു. ഒരു ഗ്രൂപ്പിലും സജീവമല്ലാത്ത സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ പ്രധാനി.