തിരുവഞ്ചൂര്‍ മന്ത്രിസഭയില്‍ തുടര്‍ന്നേക്കും; വനവും വിജിലന്‍സും ലഭിക്കും

Posted on: December 31, 2013 7:30 am | Last updated: December 31, 2013 at 11:54 pm
SHARE

thiruvanjoor

തിരുവനന്തപുരം: രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതോടുകൂടി ആഭ്യന്തരം ഒഴിയേണ്ടിവരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ തുടര്‍ന്നേക്കും. തിരുവഞ്ചൂരിന് വനവും വിജിലന്‍സുമായിരിക്കും ലഭിക്കുക. തിരുവഞ്ചൂര്‍ തല്‍ക്കാലം മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കും എന്നായിരുന്നു ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. നിലവിലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്നു തിരുവഞ്ചൂര്‍. പിന്നീട് ആഭ്യന്തരമന്ത്രിസ്ഥാനം തിരുവഞ്ചൂരിന് ലഭിക്കുകയായിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസിലെ വിഭാഗീയത മറനീക്കി പുറത്തുവരുന്ന സാഹചര്യത്തില്‍ ഹൈക്കമാന്റിന്റെ ശക്തമായ നടപടിയുടെ ഭാഗമാണ് കേരളത്തില്‍ മന്ത്രിസഭയിലും സംഘടനാ തലത്തിലും നടക്കുന്ന അഴിച്ചുപണി.