ഗുജറാത്ത് കലാപം മനുഷ്യത്വരഹിതമെന്ന് മോഡിയുടെ കുമ്പസാരം

Posted on: December 27, 2013 4:50 pm | Last updated: December 28, 2013 at 12:14 am

modi sadഅഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യ തന്നെ തകര്‍ത്തുകളഞ്ഞുവെന്നും മനുഷ്യത്വ രഹിതമായ അന്നത്തെ സംഭവങ്ങളില്‍ തനിക്ക് ദുഃഖമുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ കുമ്പസാരം. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഇഹ്‌സാന്‍ ജഫ്രി കേസില്‍ കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിറകെയാണ് തന്റെ ഔദ്യോഗിക ബ്ലോഗില്‍ മോഡി ഖേദപ്രകടനമെന്ന വ്യാജേന കുറിപ്പെഴുതിയത്. അതേസമയം ഗുജറാത്ത് സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി തന്നെ മഹത്വവത്കരിക്കാനാണ് മോഡി ശ്രമിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ഗുജറാത്തിലെ സഹോദരങ്ങളുടെ മരണത്തിന് കാരണക്കാരനായി ചിത്രീകരിക്കപ്പെട്ടതില്‍ അതിയായ ദുഖമുണ്ട്. ദുഖം, ഉത്ഖണ്ഠ, മനക്ലേശം, വേദന, കഠിനമായ മാനസിക വേദന, പ്രാണസങ്കടം – അന്നത്തെ മനുഷ്യത്വരഹിതമായ സംഭവവികാസങ്ങളില്‍ താന്‍ അനുഭവിച്ച മനോവേദന വാക്കുകള്‍ കൊണ്ട് പറഞ്ഞുതീര്‍ക്കാനാകില്ല. ഇത് എത്രമാത്രം തന്നെ തകര്‍ത്തുവെന്ന് ഓര്‍ക്കണം. ഗോധ്ര സംഭവം നടന്നപ്പോള്‍ തന്നെ ഐക്യത്തിന് വേണ്ടി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് താന്‍ ശ്രമിച്ചത്. – ബ്ലോഗില്‍ മോഡി കുറിച്ചു.

”സത്യം മാത്രമേ ജയിക്കുകയുള്ളൂവെന്നത് പ്രകൃതി നിയമമാണ് – സത്യമേവ ജയതേ. എന്റെ മനസ്സിലുള്ള ചില ചിന്തകളും വികാരങ്ങളും രാജ്യത്തെ എല്ലാ ജനങ്ങളോടും തുറന്നുപറയുകയെന്നത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു.

ഒടുക്കമാണ് തുടക്കത്തിന്റെ ഓര്‍മകളെ തിരിച്ചുകൊണ്ടുവരുന്നത്. 2001ലെ ഗുജറാത്ത് ഭൂകമ്പം ഗുജറാത്തിനെ മരണത്തിന്റെയും സര്‍വനാശത്തിന്റെയും തികഞ്ഞ നിസ്സഹായതയുടെയും ഇരുട്ടിലേക്കാണ് തള്ളിവിട്ടത്. ആയിരക്കണക്കിന് ജീവനുകള്‍ ഹോമിക്കപ്പെട്ടു. ലക്ഷങ്ങള്‍ ഭവനരഹിതരായി. മുഴുവന്‍ ഉപജീവനമാര്‍ഗങ്ങളും തകര്‍ക്കപ്പെട്ടു. സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത അത്തരമൊരു ക്ലേശമായ സമയത്താണ് ഗുജറാത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഉത്തരവാദിത്വം തനിക്ക് നല്‍കപ്പെട്ടത്. അങ്ങിനെ നമ്മളെല്ലാവരും നമ്മളാല്‍ കഴിയുന്നത രീതിയില്‍ ആ വെല്ലുവിളിയെ ഏറ്റെടുത്തു.

അതുകഴിഞ്ഞ് കേവലം അഞ്ച് മാസങ്ങള്‍ക്ക് ശേഷമുണ്ടായ 2002ലെ ബുദ്ധിഹീനമായ സംഘര്‍ഷം അപ്രതീക്ഷിതമായ അടിയാണ് നമുക്ക് നല്‍കിയത്. നിരപരാധികള്‍ കൊല്ലപ്പെട്ടു. നിരവധി കുടുംബങ്ങള്‍ നിസ്സഹായരായി. വര്‍ഷങ്ങള്‍ കൊണ്ടുണ്ടാക്കിയെടുത്ത സ്വത്തുക്കള്‍ തകര്‍ത്തെറിയപ്പെട്ടു. പ്രകൃതി ദുരന്തത്തിന്റെ വിപത്തില്‍ നിന്ന് കരകയറാനുള്ള പോരാട്ടത്തിനിടെ ഉണ്ടായ സംഭവങ്ങള്‍ വലിയ അടിയാണ് നല്‍കിയത്.

എന്റെ ഹൃദയം നടുങ്ങിപ്പോയി. ദുഖം, ഉത്ഖണ്ഠ, മനക്ലേശം, വേദന, കഠിനമായ മാനസിക വേദന, പ്രാണസങ്കടം അന്നത്തെ മനുഷ്യത്വരഹിതമായ സംഭവവികാസങ്ങളില്‍ താന്‍ അനുഭവിച്ച മനോവേദന കേവലം വാക്കുകള്‍ കൊണ്ട് പറഞ്ഞുതീര്‍ക്കാനാകില്ല.

ഒരു വശത്ത് ഭൂകമ്പത്തിന് ഇരയാക്കപ്പെട്ടവരുടെ വേദന മറുവശത്ത് കലാപത്തിന് ഇരകാളാക്കപ്പെട്ടവരുടെ വേദന. ഇവയെയെല്ലാം ദൈവം നല്‍കിയ എല്ലാ കഴിവുകളും ഉപയോഗിച്ച് അചഞ്ചലമായ കരുത്തോടെ എനിക്ക് നേരിടേണ്ടിവന്നു”. – ബ്ലോഗിന്റെ തുടക്കഭാഗത്ത് മോഡി കുറിക്കുന്നു. സത്യമേവ ജയതേ എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.

ഗുജറാത്ത് വംശഹത്യ നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് മോഡി ഈ രൂപത്തില്‍ പ്രതികരിക്കുന്നത്. അടുത്തിടെ വംശഹത്യയില്‍ കൊല്ലപ്പെട്ടവരെ പട്ടിക്കുട്ടികളോട് ഉപമിച്ച മോഡിയുടെ അഭിമുഖം വന്‍ വിവാദമായിരുന്നു.

അതേസമയം, മോഡിയുടെ ഇപ്പോഴത്തെ മനംമാറ്റം ന്യൂനപക്ഷങ്ങളെ വീഴ്ത്താനുള്ള വെറും ചെപ്പടി വിദ്യമാത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ബ്ലോഗിന്റെ പൂര്‍ണ രൂപം

Dear sisters and brothers,

The law of nature is that Truth alone triumphs – Satyameva Jayate. Our judiciary having spoken, I felt it important to share my inner thoughts and feelings with the nation at large.
The end brings back memories of the beginning. The devastating earthquake of 2001 had plunged Gujarat into the gloom of death, destruction and sheer helplessness. Hundreds of lives were lost. Lakhs were rendered homeless. Entire livelihoods were destroyed. In such traumatic times of unimaginable suffering, I was given the responsibility to soothe and rebuild.
And we had whole heartedly plunged ourselves into the challenge at hand.

Within a mere five months however, the mindless violence of 2002 had dealt us another unexpected blow. Innocents were killed. Families rendered helpless. Property built through years of toil destroyed. Still struggling to get back on its feet from the natural devastation, this was a crippling blow to an already shattered and hurting Gujarat.

ALSO READ  ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി മോദി

I was shaken to the core. ‘Grief’, ‘Sadness’, ‘Misery’, ‘Pain’, ‘Anguish’, ‘Agony’ – mere words could not capture the absolute emptiness one felt on witnessing such inhumanity.

On one side was the pain of the victims of the earthquake, and on the other the pain of the victims of the riots. In decisively confronting this great turmoil, I had to single-mindedly focus all the strength given to me by the almighty, on the task of peace, justice and rehabilitation; burying the pain and agony I was personally wracked with.

During those challenging times, I often recollected the wisdom in our scriptures; explaining how those seating in positions of power did not have the right to share their own pain and anguish. They had to suffer it in solitude. I lived through the same,experiencing this anguish in searingly sharp intensity. In fact, whenever I remember those agonizing days, I have only one earnest prayer to God. That never again should such cruelly unfortunate days come in the lives of any other person, society, state or nation.

This is the first time I am sharing the harrowing ordeal I had gone through in those days at a personal level.

However, it was from these very built up emotions that I had appealed to the people of Gujarat on the day of the Godhra train burning itself; fervently urging for peace and restraint to ensure lives of innocents were not put at risk. I had repeatedly reiterated the same principles in my daily interactions with the media in those fateful days of February-March 2002 as well; publically underlining the political will as well as moral responsibility of the government to ensure peace, deliver justice and punish all guilty of violence. You will also find these deep emotions in my recent words at my Sadbhavana fasts, where I had emphasized how such deplorable incidents did not behove a civilized society and had pained me deeply.

In fact, my emphasis has always been on developing and emphasizing a spirit of unity; with the now widely used concept of ‘my 5 crore Gujarati brothers and sisters’ having crystallised right at the beginning of my tenure as CM itself from this very space.

However, as if all the suffering was not enough, I was also accused of the death and misery of my own loved ones, my Gujarati brothers and sisters. Can you imagine the inner turmoil and shock of being blamed for the very events that have shattered you!

For so many years, they incessantly kept up their attack, leaving no stone unturned. What pained even more was that in their overzealousness to hit at me for their narrow personal and political ends, they ended up maligning my entire state and country. This heartlessly kept reopening the wounds that we were sincerely trying to heal. It ironically also delayed the very justice that these people claimed to be fighting for. Maybe they did not realize how much suffering they were adding to an already pained people.

ALSO READ  വീണ്ടും പഴയ വീഞ്ഞ്; പുതിയ കുപ്പി

Gujarat however had decided its own path. We chose peace over violence. We chose unity over divisiveness. We chose goodwill over hatred. This was not easy, but we were determined to commit for the long haul. From a life of daily uncertainty and fear; my Gujarat transformed into one of Shanti, Ekta and Sadbhavana. I stand a satisfied and reassured man today. And for this, I credit each and every Gujarati.

The Gujarat Government had responded to the violence more swiftly and decisively than ever done before in any previous riots in the country. Yesterday’s judgement culminated a process of unprecedented scrutiny closely monitored by the highest court of the land, the Honourable Supreme Court of India. Gujarat’s 12 years of trial by the fire have finally drawn to an end. I feel liberated and at peace.

I am truly grateful to all those who stood by me in these trying times; seeing through the facade of lies and deceit. With this cloud of misinformation firmly dispelled, I will now also hope that the many others out there trying to understand and connect with the real Narendra Modi would feel more empowered to do so.

Those who derive satisfaction by perpetuating pain in others will probably not stop their tirade against me. I do not expect them to. But, I pray in all humility, that they at least now stop irresponsibly maligning the 6 crore people of Gujarat.

Emerging from this journey of pain and agony; I pray to God that no bitterness seeps into my heart. I sincerely do not see this judgement as a personal victory or defeat, and urge all – my friends and especially my opponents – to not do so as well. I was driven by this same principle at the time of the Honourable Supreme Court’s 2011 judgement on this matter. I fasted 37 days for Sadbhavana, choosing to translate the positive judgement into constructive action, reinforcing Unity and Sadbhavana in society at large.

I am deeply convinced that the future of any society, state or country lies in harmony. This is the only foundation on which progress and prosperity can be built. Therefore, I urge one and all to join hands in working towards the same, ensuring smiles on each and every face.

Once again, Satyameva Jayate!

Vande Mataram!