ഫലാഹ് ബഹുജന കണ്‍വെന്‍ഷനും സ്വാഗതസംഘ രൂപവത്കരണവും നാളെ

Posted on: December 24, 2013 8:42 am | Last updated: December 24, 2013 at 8:42 am

കല്‍പറ്റ: കല്‍പറ്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മതഭൗതിക കലാലയമായ ദാറുല്‍ഫലാഹില്‍ ഇസ് ലാമിയ്യയുടെ ദഅ്‌വാ ക്യാമ്പസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നാളെ രാവിലെ 10മുതല്‍ ബഹുജന കണ്‍വെന്‍ഷന്‍ നടത്തും.
ഫലാഹിന് പുതുതായി നിര്‍മിക്കുന്ന ദഅ്‌വ ക്യാമ്പസിന്റെ പ്രോജക്ട് അവതരണവും 22ാം വാര്‍ഷിക ആഘോഷങ്ങളുടെ സ്വാഗത സംഘ രൂപവത്കരണവും കണ്‍വെന്‍ഷനില്‍ നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ ഉസ്താദ്, കൈപാണി അബൂബക്കര്‍ ഫൈസി, എം അബ്ദുര്‍റഹ്മാന്‍, നീലിക്കണ്ടി പക്കര്‍ ഹാജി, കെ കെ മുഹമ്മദലി ഫൈസി, അഷ്‌റഫ് സഖാഫി കാമിലി, കെ എസ് മുഹമ്മദ് സഖാഫി, കെ ഒ അഹമ്മദ്കുട്ടി ബാഖവി, ഉമര്‍ സഖാഫി കല്ലിയോട്, ബഷീര്‍ സഅദി നെടുങ്കരണ, ജമാല്‍ സഅദി പള്ളിക്കല്‍, സിദ്ദീഖ് മദനി, മമ്മൂട്ടി മദനി തുടങ്ങിയവര്‍ സംബന്ധിക്കും. എസ് വൈ എസ്, എസ് എസ് എഫ്, സുന്നീ ജംഇയത്തുല്‍ മുഅല്ലിമീന്‍, എസ് എം എ എന്നിവയുടെ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍,ഫലാഹ് ജനറല്‍ ബോഡി അംഗങ്ങള്‍, മറ്റു അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.