സുന്നത്ത് ജമാഅത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം കാന്തപുരം

Posted on: December 23, 2013 12:36 am | Last updated: December 23, 2013 at 12:36 am

velloorവെല്ലൂര്‍: സുന്നത്ത് ജമാഅത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്ത് അറബി കോളേജിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു. നിരവധി മഹാന്‍മാര്‍ പഠിച്ചിറങ്ങിയ കലാലയമാണ് ബാഖിയാത്ത്. അവരെല്ലാം പൂര്‍വ്വികരുടെ പാത മുറുകെ പിടിച്ചവരായിരുന്നു. പൂര്‍വ്വികര്‍ കാണിച്ച പാത സമാധാനത്തിന്റേതാണ്. അതാണ് നമ്മളും പിന്‍തുടരേണ്ടത്. സുന്നത്ത് ജമാഅത്തിന്റെ ഐക്യത്തിന് വിഘാതം വരുത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മുഖ്താര്‍ ഹസ്രത്ത്, കെ കെ അഹമ്മദ് കുട്ടി മുസ്ല്യാര്‍ കട്ടിപ്പാറ, ബഷീര്‍ ഫൈസി വെണ്ണക്കോട്, സഈദലി ഹസ്രത്ത്,നജീബ് മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ALSO READ  പുത്തുമല: കേരള മുസ്‌ലിം ജമാഅത്ത് നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്