അല്‍മഖര്‍ സില്‍വര്‍ ജൂബിലി: സാരഥി സംഗമം നാളെ

Posted on: December 21, 2013 11:52 pm | Last updated: December 21, 2013 at 11:52 pm

തളിപ്പറമ്പ്: 2014 ഏപ്രില്‍ 12, 13 തീയതികളില്‍ നാടുകാണി ദാറുല്‍ അമാനില്‍ നടക്കുന്ന അല്‍ മഖര്‍ സില്‍വര്‍ ജൂബിലി സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി വിപുലമായ സാരഥി സംഗമം നാളെ ഉച്ചക്ക് രണ്ടിന് കണ്ണൂര്‍ അല്‍ അബ്‌റാര്‍ കോംപ്ലക്‌സില്‍ നടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ, എസ് വൈ എസ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ് എം എ, എസ് എസ് എഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ജില്ലയിലെ സ്ഥാപന ഭാരവാഹികള്‍ തുടങ്ങിയവരാണ് സംഗമത്തില്‍ പങ്കെടുക്കുക.
സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്രി പ്രാര്‍ഥന നടത്തും. കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി അധ്യക്ഷത വഹിക്കും. സയ്യിദ് ഹാമിദ് കോയമ്മ അല്‍ബുഖാരി മാട്ടൂല്‍ ഉദ്ഘാടനം ചെയ്യും. കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, എന്‍ അബ്ദുല്ലത്ത്വീഫ് സഅദി, വി വി അബൂബക്കര്‍ സഖാഫി, ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനി സംബന്ധിക്കും.