സുഡാനില്‍ ഏറ്റമുട്ടലില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

Posted on: December 20, 2013 10:04 am | Last updated: December 21, 2013 at 7:46 am

sudanഖാര്‍ത്തൂം: ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ ദക്ഷിണ സുഡാനില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. യു എന്‍ സമാധാന ദൗത്യസേനാംഗങ്ങളാണ് കൊല്ലപ്പെട്ട സൈനികര്‍. യു എന്‍ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ സ്ഥാനപതി അശോക് മുഖര്‍ജി സൈനികരുടെ മരണം സ്ഥിരീകരിച്ചു.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ ദക്ഷിണ സുഡാനില്‍ കനത്ത സംഘര്‍ഷം നടക്കുകയാണ്. അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന്റെയും പുറത്താക്കപ്പെട്ട പ്രസിഡന്റിന്റെയും നിയന്ത്രണത്തിലുള്ള സൈനികരാണ് ചേരിതിരിഞ്ഞ് പോരടിക്കുന്നത്. ഇത് വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു.

ഏറ്റുമുട്ടലില്‍ ഇതുവരെ 500ല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടതായും സംഭവത്തെത്തുടര്‍ന്ന് മൂവായിരത്തിലധികം പേര്‍ അഭയാര്‍ത്ഥികളായി കഴിയുന്നതായും യു എന്‍ അറിയിച്ചു.