ജനസമ്പര്‍ക്ക പരിപാടി ഗുണകരം: ഹൈക്കോടതി

Posted on: December 12, 2013 3:12 pm | Last updated: December 13, 2013 at 6:22 am

janasamparkkamകൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക് പരിപാടിക്ക് ഹൈക്കോടതിയുടെ ഗുഡ് സര്‍ട്ടീഫിക്കറ്റ്. പരിപാടി ജനങ്ങള്‍ക്ക് ഗുണകരമാണെന്നും ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണ് മുഖ്യമന്ത്രിക്ക് ഇത് ചെയ്യേണ്ടിവരുന്നതെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം.

വാങ്ങുന്ന ശമ്പളത്തോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂറുകാട്ടണമെന്നും കോടതി പറഞ്ഞു. നിലവിലെ ഭരണ സംവിധാനത്തിന്റെ പരാജയമാണ് ആം ആദ്മി പാര്‍ട്ടി പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ജനപിന്തുണ ഏറാന്‍ കാരണമെന്ന് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി ഹൈക്കോടതി നിരീക്ഷിച്ചു.