മഞ്ചൂര്‍ മേഖലയില്‍ പുലി ഭീതിപരത്തുന്നു

Posted on: December 12, 2013 8:04 am | Last updated: December 12, 2013 at 8:04 am

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ മഞ്ചൂര്‍ മേഖലയില്‍ പുലി ഭീതിപരത്തുന്നതായി പരാതി. എടക്കാട്, മഞ്ചൂര്‍, ബാലാജിനഗര്‍, ഇന്ദിരാനഗര്‍, അണ്ണാനഗര്‍, തായിശോല തുടങ്ങിയ ഗ്രാമങ്ങളിലാണ് പുലി ഭീതിപരത്തുന്നത്. സമീപത്തെ വനത്തില്‍ തമ്പടിക്കുന്ന പുലി നേരം സന്ധ്യയായാല്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുകയാണ്.
പാതയോരങ്ങളിലേക്കും തേയിലതോട്ടങ്ങളിലേക്കും ഇറങ്ങി പരിഭ്രാന്തിസൃഷ്ടിക്കുന്നുണ്ട്. പുലി പ്രദേശത്ത് നിലയുറപ്പിച്ചതിനാല്‍ ജനം രാത്രിസമയങ്ങളില്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. ഗ്രാമാന്തരങ്ങളിലൂടെ പുലി സൈ്വര്യവിഹാരം നടത്തുന്നതിനാല്‍ തോട്ടംതൊഴിലാളികള്‍ ജോലിക്ക് പോകാനും മടിക്കുകയാണ്. സ്‌കൂള്‍ കുട്ടികളും പ്രയാസത്തിലായിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിലൂടെ ചുറ്റിത്തിരിയുന്ന പുലിയെ കൂട് വെച്ച് പിടിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.