നല്ലളം പോലീസിനു നേരെ മണല്‍ മാഫിയയുടെ ആക്രമണം

Posted on: December 12, 2013 1:07 am | Last updated: December 13, 2013 at 7:57 am

KILL

കോഴിക്കോട്: നല്ലളം എസ്‌ഐക്കും സംഘത്തിനും നേരെ മണല്‍മാഫിയയുടെ ആക്രമണം. മൂന്ന് പോലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.അക്രമിസംഘത്തില്‍പ്പൈട്ട വാഴൂര്‍ പുഞ്ചപ്പാടം സ്വദേശി നിഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അര്‍ധരാത്രിയോടെയാണ് മണല്‍മാഫിയാസംഘം പോലീസിനെ അക്രമിച്ചത്. പോലീസ് നാല് റൗണ്ട് ആകാശത്തേക്ക് വെടിവെച്ചു. സ്ഥലം ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.