രാഹുലിനെതിരെ എ എ പി മത്സരിക്കും

Posted on: December 12, 2013 12:15 am | Last updated: December 12, 2013 at 12:15 am

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആം ആദ്മി പാര്‍ട്ടി മത്സരിക്കും. കുമാര്‍ വിശ്വാസാണ് രാഹുലിനെതിരെ മത്സരിക്കുകയെന്ന് എ എ പി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
അഴിമതിക്കെതിരായ പോരാട്ടത്തില്‍ തങ്ങളോടൊപ്പം ചേരാന്‍ കോണ്‍ഗ്രസിനെയും ബി ജെ പിയെയും കെജ്‌രിവാള്‍ ക്ഷണിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ല. എ എ പിക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ALSO READ  ശഹീന്‍ബാഗ് സമരത്തിലുണ്ടായിരുന്ന 50 പേര്‍ ബി ജെ പിയില്‍; സമരം ബി ജെ പിയുടെ തന്ത്രമെന്ന് എ എ പി