മദ്‌റസ അധ്യാപക ക്ഷേമനിധി അംഗത്വം പുതുക്കാം

Posted on: December 12, 2013 12:07 am | Last updated: December 12, 2013 at 12:07 am

തിരുവനന്തപുരം: കേരള മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് ആറ് മാസത്തില്‍ കൂടുതല്‍ കാലം വിഹിതം അടക്കാത്തതിനാലോ ഒരു സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ വിഹിതവും മാര്‍ച്ച് 10 നകം അടക്കാത്തതിനാലോ അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴകൂടാതെ അംഗത്വം പുതുക്കാം. വെള്ള കടലാസില്‍ എഴുതിയ അപേക്ഷയും പാസ് ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പും മാനേജര്‍, കേരള മദ്‌റസാധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട്-4 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 0495-2720577 നമ്പറില്‍.