Connect with us

Wayanad

എസ് വൈ എസ് ഹെല്‍ത്ത് സ്‌കൂള്‍ സംഘടിപ്പിച്ചു

Published

|

Last Updated

അഞ്ചാംപീടിക: യുവത്വം നാടിനെ നിര്‍മിക്കുന്നു എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ് സംസ്ഥാന കമ്മിറ്റിയുടെ വിഷന്‍ 2014ന്റെ ഭാഗമായി എസ്‌വൈഎസ് അഞ്ചാംപീടിക- മൂളിത്തോടില്‍ ഹെല്‍ത്ത് സ്‌കൂള്‍ സംഘടിപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കിടപ്പിലായ രോഗികളെയും ദരിദ്രരെയും സഹായിക്കുന്ന എസ് വൈ എസിന്റെ സാന്ത്വനം പദ്ധതി പ്രശംസനീയമാണെന്നും ആരോഗ്യബോധവത്കരണ പ്രക്രിയകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രം നടക്കില്ലെന്നും ഇത്തരം സന്നദ്ധ സംഘടനകള്‍ ഈ രംഗത്ത് നടത്തുന്ന ശക്തമായ ഇടപെടലുകള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡോ. കെ ഉസ്മാന്‍, പനമരം ഗവ.ആശുപത്രിയിലെ ഡോ.ദാഹിര്‍ മുഹമ്മദ് ക്ലാസെടുത്തു. എസ് ശറഫുദ്ദീന്‍ സാന്ത്വനം പദ്ധതികള്‍ വിശദീകരിച്ചു. വി മമ്മുട്ടിഹാജി അധ്യക്ഷത വഹിച്ചു.
നിര്‍ധന രോഗികള്‍ക്ക് ഒരുവര്‍ഷം സൗജന്യമരുന്നുകള്‍ ലഭ്യമാക്കുന്ന മെഡിക്കല്‍ കാര്‍ഡ് വി അലി ഹാജി വിതരണം ചെയ്തു. സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയകേമ്പും കിടപ്പിലായ രോഗികളെ സഹായിക്കുന്നതിന് എന്‍ റാശിദ് കണ്‍വീനറായി സാന്ത്വനം ക്ലബ്ബ് രൂപീകരണവും നടത്തി. ജോണി, എ കെ മോയി പ്രസംഗിച്ചു. എസ് അബ്ദുല്ല സ്വാഗതവും കെ കെ മജീദ് നന്ദിയും പറഞ്ഞു.