കാര്‍ബണ്‍ ഫണ്ട് ചെലവഴിച്ച് വികസിത മുതലാളിത്ത രാജ്യങ്ങള്‍ തന്ത്രപൂര്‍വം കടന്നുകയറ്റം നടത്തുന്നു-പി സി ജോര്‍ജ്

Posted on: December 9, 2013 1:14 pm | Last updated: December 9, 2013 at 1:14 pm

കല്‍പറ്റ: കാര്‍ബണ്‍ ഫണ്ട് ചെലവഴിച്ച് വികസ്വര രാജ്യങ്ങളെ നിയന്ത്രിക്കുന്നതിന് വികസിത മുതലാളിത്ത രാജ്യങ്ങള്‍ തന്ത്രപൂര്‍വം കടന്നുകയറ്റം നടത്തുകയാണെന്ന് കേരള ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് എം എല്‍ എ ആരോപിച്ചു. ഇവര്‍ ഇന്ത്യയെയും ഈ ഫണ്ട് നല്‍കി വഞ്ചിക്കുകയാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍. വിദേശ ഫണ്ട് കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുടെ പ്രതിനിധികള്‍ ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ കമ്മിറ്റികളിലംഗമാണ്. ഇവരുടെയെല്ലാം നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പരിസ്ഥിതിയുടെ പേരില്‍ സമ്മര്‍ദം ചെലുത്തിയിരിക്കുന്നു. ജനങ്ങളു െടമേല്‍ അനാവശ്യ നിയന്ത്രണങ്ങളും നിയമക്കുരുക്കുകളും അടിച്ചേല്‍പ്പിക്കുന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഒരു കാരണവശാലും നടക്കാന്‍ അനുവദിക്കില്ല. ജനങ്ങളെ തങ്ങളുടെ ഭൂമിയില്‍ നിന്ന് സ്വമേധയാ ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതമാക്കുന്ന ക്രൂരമായ റിപ്പോര്‍ട്ടുകള്‍ക്കെതിരായി ജനപക്ഷ നിലപാടെടുക്കാന്‍ കേരള കോണ്‍ഗ്രസ് മുന്നിട്ടിറങ്ങും. സാധാരണ ജനങ്ങളെ നിയമത്തിന്റെ പേരില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലായെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ഏതറ്റം വരെയും പോകാനും പാര്‍ട്ടി തയാറാകും -പി സി ജോര്‍ജ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് നേതൃത്വത്തില്‍ കല്‍പറ്റയില്‍ ചേര്‍ന്ന കര്‍ഷക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ, ജോസ് തലച്ചിറ, കെ.എ. ആന്റണി, ടി.എസ്. ജോര്‍ജ്, പി.ടി. മത്തായി, ഐ.സി. ചാക്കോ, ജോസഫ് മാണിശ്ശേരി, അഡ്വ. ജോര്‍ജ് വാത്തുപറമ്പില്‍, റാണി വര്‍ക്കി, അഡ്വ. ടി.ജെ. ആന്റണി, എ.വി. മത്തായി, പി. അബ്ദുസലാം, അഷ്‌റഫ് പൂക്കയില്‍, പി.കെ. മാധവന്‍ നായര്‍, ജോണ്‍ സെബാസ്റ്റ്യന്‍, ടി.എല്‍. സാബു, സെബാസ്റ്റ്യന്‍ ചാമക്കാലാ, ഇ.വി. ജോര്‍ജ്, എന്‍.ജി. അച്ചന്‍കുഞ്ഞ്, ഷിനു കച്ചിറയില്‍, റെജി ഓലിക്കരോട്ട്, കുട്ടപ്പന്‍ നെടുമ്പാല, ടൈറ്റസ് മറ്റത്തില്‍, ടി.ഡി. മാത്യു, സാബു ജോണ്‍, ഷാജി പനച്ചിക്കല്‍, ജോയി, ബാബു കുറു•േമഠം, പി.കെ. മൊയ്തീന്‍കുട്ടി, സി.വി. ജെയിംസ് എന്നിവര്‍ സംസാരിച്ചു. കസ്തൂരി രംഗന്‍ ര്‍ിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ വിപുല സമര പരിപാടികള്‍ക്ക് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സമരത്തിന്റെ തുടക്കമായി ഡിസംബര്‍ 18ന് വെള്ളമുണ്ടയില്‍ താലൂക്ക്തല സമര പ്രചാരണ വാഹനജാഥ നടത്തും. 20ന് മാനന്തവാടിയില്‍ സമാപിക്കും. തുടര്‍ സമര പരിപാടികളെന്ന നിലയില്‍ താലൂക്ക്, ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ, പിക്കറ്റിങ് എന്നിവ സംഘടിപ്പിക്കും.