കെ എസ് ആര്‍ ടി സിയില്‍ പെയിന്റ് വാങ്ങിയ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും

Posted on: December 7, 2013 10:26 am | Last updated: December 7, 2013 at 12:38 pm

KSRTC-LOGOതിരുവനന്തപുരം: നിലവാരമില്ലാത്ത പെയിന്റ് വാങ്ങിയതില്‍ കെ എസ് ആര്‍ ടി സിക്ക് കോടികള്‍ നഷ്ടമായത് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കും. തീരുമാനം സംബന്ധിച്ച് രണ്ട് ദിവത്തിനകം തന്നെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തുനല്‍കും. ഗുണനിലവാരം കുറഞ്ഞത് സംബന്ധിച്ച റിപ്പോര്‍ട്ട് പൂഴ്ത്തിയ ടെക്‌നിക്കല്‍ ഡയറക്ടര്‍ക്കെതിരെ നടപടിക്കും തീരുമാനമായി.

പൊതുവിപണിയില്‍ ഇല്ലാത്ത തീരെ ഗുണനിലവാരം കുറഞ്ഞ മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് കമ്പനിയുടെ ബൃന്ദാവന്‍ ബ്രാന്റിന്റെ പെയിന്റ് വാങ്ങി കോടികള്‍ കെ എസ് ആര്‍ ടി സിക്ക് നഷ്ടമുണ്ടാക്കി എന്നാണ് കെ എസ് ആര്‍ ടി സിയുടെ വിജിലന്‍സ് വിഭാഗം കണ്ടെത്തിയത്. മൂന്നു വര്‍ഷമായി പെയിന്റ് സംബന്ധമായി നടന്ന എല്ലാ ഇടപാടുകളും വിജിലന്‍സ് അന്വേഷിക്കുകയായിരുന്നു. കിട്ടിയ റിപ്പോര്‍ട്ടിന്‍മേല്‍ ആറു മാസമായി നടപടിയെടുക്കാത്തതിനാണ് ടെക്‌നിക്കല്‍ ഡയറക്ടര്‍ക്കെതിരെ നടപടിയെടുക്കുന്നത്.