ദബൈ മര്‍ക്കസിന് ആദരം

Posted on: December 6, 2013 8:32 pm | Last updated: December 6, 2013 at 8:32 pm

dubai markazദുബൈ: മികച്ച സേവനവും സഹകരണവും നല്‍കിയതിന് ദുബൈ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ അല്‍ ഇസ്‌ലാമിയ്യയെ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു. ഇന്നലെ ഫെസ്റ്റിവല്‍ സിറ്റി ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന അനുമോദന ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ അല്‍ ശൈഖ് അല്‍ ശൈബാനി മര്‍കസിനുള്ള ഉപഹാരവും അനുമോദന പത്രവും ജനറല്‍ മാനേജര്‍ എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറക്ക് സമ്മാനിച്ചു. മര്‍കസ് പ്രതിനിധി ശരീഫ് കാരശ്ശേരി സംബന്ധിച്ചു.

ഡിപ്പാര്‍ട്ട്‌മെന്റിന്റെ നയപരിപാടികളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കുന്നതിന് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നു ലഭിക്കുന്ന പിന്തുണ തങ്ങള്‍ക്ക് പ്രചോദനമാകുന്നുവെന്നും ധാര്‍മിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഇത്തരം സഹകരണം അനിവാര്യമാണെന്നും ഡോ. ശൈബാനി പറഞ്ഞു. വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളെയും പരിപാടിയില്‍ ആദരിച്ചു.

ALSO READ  പുത്തുമല ദുരന്തം: ആദ്യ ഗൃഹപ്രവേശനം ഇന്ന്