കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ച സംഭവത്തില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ മൂന്നാം ദിവസവും റെയ്ഡ് തുടരുകയാണ്. കസബ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജയിലില്‍ തെരച്ചില്‍ നടത്തുന്നത്. തെരച്ചിലില്‍ ഇലട്രിക് വയറിന്റെ മുറിച്ച കഷ്ണങ്ങള്‍ ഒഴികെ മറ്റൊന്നും ലഭിച്ചില്ല.
പ്രതികള്‍ ജയിലില്‍ ഉപയോഗിച്ച സ്മാര്‍ട്ട് ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന് വേണ്ടിയാണ് പോലീസ് തുടര്‍ച്ചയായ മൂന്നാം ദിവസവും തെരച്ചില്‍ നടത്തുന്നത്.