ഹോളിവുഡ് നടന്‍ പോള്‍ വാക്കര്‍ കാറപകടത്തില്‍ മരിച്ചു

Posted on: December 1, 2013 11:38 am | Last updated: December 2, 2013 at 7:21 am

paul walkerലോസ് ആഞ്ചല്‍സ്: ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമാ പരമ്പരകളിലൂടെ പ്രസിദ്ധനായ ഹോളിവുഡ് നടന്‍ പോള്‍ വാക്കര്‍ (40) കാറപകടത്തില്‍ മരണപ്പെട്ടു. വാക്കറും സുഹൃത്തും യാത്ര ചെയ്തിരുന്ന കാര്‍ നിയനത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ലോസ് ആഞ്ചല്‍സിലെ സാന്താ ക്ലാരിറ്റയിലാണ് സംഭവം.

റീച്ച് ഔട്ട് വേള്‍ഡ് വൈഡ് എന്ന കാരുണ്യ സംഘടനക്കുള്ള ഒരു ധനസമാഹരണ പരിപാടിക്ക് പോവുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ തുടര്‍ച്ചയായ ആറു ഭാഗങ്ങളില്‍ അഭിനയിച്ച വാക്കര്‍ ഏഴാം ഭാഗത്തിന്റെ ഒരുക്കത്തിലായിരുന്നു. ഇദ്ദേഹം അഭിനയിച്ച ഹവേഴ്‌സ് ഈ മാസം പ്രദര്‍ശനത്തിനെത്തും.