നഴ്‌സുമാരുടെ തസ്തിക വെട്ടിക്കുറച്ച സംഭവം: ആശുപത്രിക്ക് മുന്നില്‍ ഉപവസിച്ചു

Posted on: November 21, 2013 8:10 am | Last updated: November 21, 2013 at 8:10 am

വണ്ടിത്താവളം: പ്രദേശത്തെ സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിന് വേണ്ടിയാണ് നന്ദിയോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുള്‍പ്പടെ ജീവനക്കാരുടെ തസ്തിക വെട്ടിക്കുറക്കുന്നതിന് കാരണമെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് കെ കൃഷ്്ണന്‍കുട്ടി പ്രസ്താവിച്ചു. ആശുപത്രിക്ക് മുന്നില്‍ നടന്ന 36 മണിക്കൂര്‍ ഉപവാസ സമരം സമാപന പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആശുപത്രിയില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യം പുന:സ്ഥാപിക്കുന്നതിനുവേണ്ടി സര്‍വരാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടുവരണമെന്നും ഇദ്ദേഹം പറഞ്ഞു. പൊതുയോഗത്തില്‍ ആര്‍ അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് കെ ചെന്താമര, യുവജനതാസംസ്ഥാന സെക്രട്ടറി അഡ്വ.വി മുരുകദാസ്, എസ് ജെ ഡി ജില്ലാ സെക്രട്ടറി ടി കെ പത്മനാഭനുണ്ണി, മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.