അഹ്ദലിയ്യ ദിക്ര്‍ ഹല്‍ഖ നാളെ

Posted on: November 20, 2013 12:24 am | Last updated: November 19, 2013 at 9:24 pm

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ നടന്നുവരുന്ന മാസാന്തര അഹ്ദലിയ്യ ദിക്‌റ് സ്വലാത്ത് മജ്‌ലിസും പ്രാര്‍ഥനാ സംഗമവും നാളെ മഗ്‌രിബ് നിസ്‌കാരനാനന്തരം പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. സിയാറത്ത്, ദിക്‌റ്, ഉല്‍ബോധനം, അനുസ്മരണം, സ്വലാത്ത്, കൂട്ടുപ്രാര്‍ഥന എന്നിവയ്ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിക്കും.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് ഉദ്‌ബോധനം നടത്തും. സയ്യിദ് ഇസ്മാഈല്‍ ബാഫഖി മദനി തങ്ങള്‍, സയ്യിദ് അഹ്മദ് മുനീറുല്‍ അഹ്ദല്‍, ബെളളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, എം അന്തുഞ്ഞി മൊഗര്‍, ഹാജി അമീറലി ചൂരി സംബന്ധിക്കും.